Saturday 23 July 2011

Sunday, 10 July 2011

ഓര്‍മ്മയിലൊരു മഴക്കിലുക്കം....

             മഴ പെയ്തിറങുന്ന വിദ്യാലയദിനങ്ങള്‍  മനസ്സിലെപ്പൊഴും കുളിരുള്ള ഓര്‍മ്മയാണ്. മഴത്തുള്ളികള്‍ക്കൊപ്പം കൂട്ടുകൂടി സ്കൂളിലേക്കുള്ള പണ്ടത്തെയാത്രകള്‍ എന്തുരസമായിരുന്നു. പൂക്കളോടും, പൂമ്പാറ്റകളോടും കിന്നാരം ചൊല്ലി, വഴിവക്കിലെ നാട്ടുമാവില്‍ കല്ലെറിഞ്, മണ്ണ് തൊട്ട് പ്രക്രുതിയുടെ മനസ്സുതൊട്ടുള്ള യാത്ര.....  

             നടന്നു നീങുമ്പോള്‍ പാടവരമ്പിലോ, വഴിവക്കിലോ കെട്ടി നില്‍കുന്ന മഴവെള്ളം കണ്ടാല്‍ അതിനെ ചവിട്ടിപ്പൊട്ടിക്കാനാണ് തിടുക്കം. ഒരു കാല്‍ കൊണ്ട് വെള്ളത്തില്‍ ആഞ്ഞു ചവിട്ടി, വെള്ളം മേല്‍പ്പോട്ടുയരുമ്പോള്‍ മറുകാല്‍ കൊണ്ട് വീശിയൊരടി.... ‘ടപ്പേ’  എന്നു പൊട്ടുമ്പോള്‍ ചെളി നിറഞ്ഞ കുപ്പായവുമായിട്ടായിരിക്കും കൂട്ടുകാരുടെ നില്പ്. പിന്നെ, പിണക്കമായി. സ്ലെയ്റ്റ് മായിക്കാന്‍ കീശയില്‍ കരുതിയ വെള്ളാം കുടിത്തണ്ടോ, ഓണത്താറോ പകരം നല്‍കി ഈ പിണക്കത്തെ ഇണക്കമാക്കും. അങനെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും കൊണ്ട് ഊഷ്മളമായ വഴിച്ചങ്ങാത്തങ്ങള്‍. 

              മഴയില്‍ കുടച്ചങ്ങാതിമാരുമായി കൂട്ടുകൂടി കുട്ടികള്‍ പോകുമ്പോള്‍ മനസിലോര്‍മ്മവരും മധുരം കിനിയുന്ന ബാല്യകാലത്തിന്റെ ഓര്‍മ്മകളും പിന്നെ ഒ.എന്‍.വി യുടെ ഈ വരികളും. 

              ‘ കൊട്ടിപ്പാടുന്ന മഴ 
              നടവരമ്പത്തൊരു 
              കുട്ടിയുണ്ടതിന്‍ കൈയില്‍ 
              പുസ്തകം പൊതിച്ചോറും 
              കുടയാമ്മൊരു തൂശ 
              നിലയും അത് കൊത്തി-
              ക്കുടയുന്നുവോ മഴ
              ക്കാറ്റിന്റെ കാക്കക്കൂട്ടം.....’ 

തിരിചുകിട്ടട്ടെ വര്‍ത്തമാന കാല ബാല്യങ്ങള്‍ക്കും ഇതൊപോലൊരു ഓര്‍മ്മക്കാലം......

Thursday, 14 July 2011

‘സ്ലെയ്റ്റ്’- ഓര്‍മ്മയിലെ ഏറ്റവും നല്ല കറുപ്പ്




           എന്റെ (നിങ്ങളുടെ പലരുടെയും) ഓര്‍മ്മയില്‍ ഏറ്റവും നല്ല കറുപ്പ് മരച്ചട്ടകൊണ്ട് ഫ്രെയ്മിട്ട സ്ലെയ്റ്റിനകത്താണ്. ഓണപ്പൂ‍ക്കള്‍ക്കായി പറമ്പുകള്‍ തേടുന്നതിന് മുമ്പ് നാം നടന്നത് സ്ലെയ്റ്റ് മായിക്കാനുള്ള മഷിത്തണ്ടും, ഓണത്താറും, പൂത്താലിത്തണ്ടും തേടിയായിരുന്നല്ലോ? കുട്ടിക്കാലത്തിന്റെ തലയണയും, വണ്ടിയും, ഇരിപ്പിടവുമൊക്കെ ആയിരുന്നു സ്ലെയ്റ്റ്. മൂലപൊട്ടിയ സ്ലെയ്റ്റിലൂടെ നമ്മള്‍ ആകാശ കാഴ്ചകള്‍ കണ്ടു. സ്ലെയ്റ്റില്‍ കുറിക്കാനുള്ള ചായപ്പെന്‍സിലുകള്‍ കിട്ടാന്‍ നമ്മള്‍ പലതും പകരം കൊടുത്തു. ആ പെന്‍സിലുകള്‍ കൊണ്ട് പലതും കുറിച്ചിട്ടു. വിയര്‍പ്പും തുപ്പലും തെറ്റുകളെ തിരുത്തി ക്കൊണ്ടേയിരുന്നു....................... 


              ഇനി കൂട്ടിച്ചേര്‍ക്കലുകള്‍ നിങ്ങളുടെ ഓര്‍മ്മയില്‍ നിന്നാകട്ടെ...................

കാരുണ്യത്തിന്റെ സ്നേഹനിധി



എന്റെ ക്ല്ലാസ്സിലെ(ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍പി സ്കൂള്‍ നാലാംതരം )
ആയിഷതാനയും,നന്ദനയും ആണ് സ്നേഹനിധിയെ പറ്റി -
ആദ്യം പറഞ്ഞത് ഈ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലായിരുന്നു
അത് .കുട്ടികളുടെ അഭിപ്രായത്തെ കണക്കിലെടുത്ത് അവര്‍ക്കായൊരു 
ഭണ്ഡാരംവാങ്ങി നല്‍കുകയും ചെയ്തു  .ഇതിലെ തുക വര്‍ഷാവസാനം 
നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കാം എന്നതായിരുന്നു ചിന്ത .ഇതിനിടയിലാണ് 
സമീപ വിദ്യാലയത്തിലെ ദേവികചികിത്സാസഹായം തേടുന്ന വാര്‍ത്ത   
കുട്ടികളില്‍ എത്തിയത്  സ്നേഹനിധിയിലെ ആദ്യ തുക ദേവിക മോള്‍ക്ക് 
നല്‍കാം എന്ന് തീരുമാനമെടുത്ത് മറ്റു ക്ലാസ്സിലെ കുട്ടികള്‍ക്ക് മുന്നിലും അഭ്യര്‍ത്ഥന 
എത്തി  ജൂലൈ ആദ്യം സ്നേഹനിധി തുറന്നപ്പോള്‍ ചില്ലറകളുടെ കൂട്ടം ആയിരം  
രൂപയില്‍ എത്തിയിരുന്നു  കൊവ്വല്‍ എ യു പി സ്കൂള്‍ അധ്യാപകര്‍ക്ക്  തുക 
കൈമാറുകയും ചെയ്തു  .സ്നേഹനിധിക്കായി മറ്റൊരു ഭണ്ഡാരം ക്ലാസ്സില്‍ എത്തിക്കഴിഞ്ഞു

കഥമധുരം നിറച്ച് 'ഉണ്ണികളേ ഒരു കഥപറയാം ''


ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളില്‍ 'ഉണ്ണികളേ ഒരു കഥ പറയാം '
എന്ന പേരില്‍ നടത്തിയ 'കഥാവാരം കുരുന്നുകള്‍ക്ക് പുതിയ അനുഭവമായി .
കുട്ടികളെ വായനയുടെ വഴികളിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതായിരുന്നു 
ലക്‌ഷ്യം . ചെറുവത്തൂര്‍ ബി പി ഒ  ഒ.രാജഗോപാലന്‍ ,അധ്യാപകരായ പുരുഷോത്തമന്‍ ,ചിത്ര ,സിന്ധു തുടങ്ങിയവര്‍  കുട്ടികള്‍ക്ക് മു
ന്നില്‍
കഥ മധുരം പകര്‍ന്നു .വിദ്യാലയത്തിലെ സഞ്ചരിക്കുന്ന ലൈബ്രറിയിലെ
പുസ്തകങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു കഥാവതരണം

Thursday, 21 July 2011

മാനത്തെ അമ്പിളിമാമന്‍ താഴത്ത് കുരുന്നുകളില്‍ കൌതുകവും വിസ്മയവും ....



തങ്ങളുടെ പ്രിയപ്പെട്ട അമ്പിളി മാമനും അമ്പിളി മാമന്റെ വീട്ടില്‍ 
ആദ്യമായി കാലു കുത്തിയ നീല്‍ ആംസ്ട്രോങ്ങും ഒന്നിച്ചു വന്നപ്പോള്‍ 
കുരുന്നുകളില്‍ വിസ്മയം നിറഞ്ഞു .ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍പി 
സ്കൂളില്‍ സയന്‍സ് ക്ലബ്ബ് നടത്തിയ ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി അരങ്ങേറിയ 
'അമ്പിളിയും ആംസ്ട്രോങ്ങും '' എന്ന ലഘു നാടകത്തിലൂടെയാണ് ഇരുവരും വിദ്യാലയ -
മുറ്റത്ത്  എത്തിയത് .കണ്ണടച്ച് പാട്ടുപാടി വിളിച്ചപ്പോള്‍ ആദ്യം എത്തിയത് അമ്പിളി  മാമനായിരുന്നു.
പിന്നാലെ ആംസ്ട്രോങ്ങും എത്തി .ഇരുവരും തങ്ങളുടെ കഥകള്‍ കുട്ടികളുമായി പങ്കുവെച്ചു  .
ഇവര്‍ക്ക് മുന്നില്‍ കുട്ടികള്‍ അമ്പിളി പാട്ടുകള്‍ പാടി .ചന്ദ്രനെ തേടി സിഡി പ്രദര്‍ശനവും നടന്നു 
സഞ്ജയ്‌ ,ശഹവാസ്   ,നന്ദന ,നിസാര്‍  തുടങ്ങിയവര്‍ വേഷമിട്ടു .........  

വായനയുടെ വാതായനങ്ങള്‍ തുറന്ന്‍ സഞ്ചരിക്കുന്ന ലൈബ്രറി

കുട്ടികള്‍ക്ക് മുന്നില്‍ വായനയുടെ വാതില്‍ തുറന്ന്‍
ചന്ദേര ഇസ്സത്തുല്‍ഇസ്ലാംഎ എല്‍പി സ്കൂളില്‍ 
സഞ്ചരിക്കുന്ന ലൈബ്രറി. ഒരു സ്ഥലത്ത് നിന്നും 
മറ്റൊരു സ്ഥലത്തേക്ക് എടുത്തു മാറ്റാന്‍പറ്റുന്ന -
തരത്തിലുള്ള വലിയ പുസ്തക റാക്കാനു ഈ ലൈബ്രറി.
സ്കൂള്‍ മുറ്റത്തും വരാന്തയിലുംഒക്കെയാണ് ഇതിന്റെ 
സ്ഥാനം .കുട്ടിക്കഥകളും പാട്ടുകളും ബാലമാസികകളും
പത്രങ്ങളും ഒക്കെയാണ് ഇതിലുള്ളത്  വായന കുറിപ്പുകള്‍ 
കുറിച്ചിടാന്‍ ഒരു പുസ്തകവും ഇതിലുണ്ട്  കുട്ടികള്‍ നന്നായി 
വായിക്കുന്നു

Friday 8 July 2011

അക്ഷരകൂടിലെ അറിവുത്സവാനുഭവങ്ങള്‍

അറിവിന്റെ അകക്കാഴ്ചയുടെ യാഥാര്തമായ സമീപനതന്ത്രങ്ങളിലൂടെ വിദ്യാഭ്യാസ വിചക്ഷണര്‍ ഒരുക്കൂട്ടിയെടുക്കുന്ന തന്ത്രങ്ങളുടെ പഠന സമുച്ച് യമാണ് വര്‍ത്തമാന ബോധന രീതി ശാസ്ത്രത്തെ നിയന്ത്രിക്കുന്നത്‌. എങ്കിലും ചരിത്രത്തിന്റെ നെഞ്ചരകളില്‍ മാറ്റുരക്കാന്‍ മറ്റൊന്നില്ലാത്ത വിധം ചേര്‍ന്നുപോയ അനുഭവ പാഠമാണ് എന്നും പഠനത്തിന്റെ കരുത്ത്‌ .വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ പഠനലക്ഷ്യത്തിലക്ക് മുന്നേറുന്ന വിദ്യാലയമാണ് മികച്ചതെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു .
 

 കൂടുതല്‍ വാര്‍ത്തകളും സ്കൂള്‍  വിശേഷങ്ങളുമായി വരും ദിവസങ്ങളില്‍