എന്റെ (നിങ്ങളുടെ പലരുടെയും) ഓര്‍മ്മയില്‍ ഏറ്റവും നല്ല കറുപ്പ് മരച്ചട്ടകൊണ്ട് ഫ്രെയ്മിട്ട സ്ലെയ്റ്റിനകത്താണ്. ഓണപ്പൂക്കള്‍ക്കായി പറമ്പുകള്‍ തേടുന്നതിന് മുമ്പ് നാം നടന്നത് സ്ലെയ്റ്റ് മായിക്കാനുള്ള മഷിത്തണ്ടും, ഓണത്താറും, പൂത്താലിത്തണ്ടും തേടിയായിരുന്നല്ലോ? കുട്ടിക്കാലത്തിന്റെ തലയണയും, വണ്ടിയും, ഇരിപ്പിടവുമൊക്കെ ആയിരുന്നു സ്ലെയ്റ്റ്. മൂലപൊട്ടിയ സ്ലെയ്റ്റിലൂടെ നമ്മള്‍ ആകാശ കാഴ്ചകള്‍ കണ്ടു. സ്ലെയ്റ്റില്‍ കുറിക്കാനുള്ള ചായപ്പെന്‍സിലുകള്‍ കിട്ടാന്‍ നമ്മള്‍ പലതും പകരം കൊടുത്തു. ആ പെന്‍സിലുകള്‍ കൊണ്ട് പലതും കുറിച്ചിട്ടു. വിയര്‍പ്പും തുപ്പലും തെറ്റുകളെ തിരുത്തി ക്കൊണ്ടേയിരുന്നു.......................
ഇനി കൂട്ടിച്ചേര്‍ക്കലുകള്‍ നിങ്ങളുടെ ഓര്‍മ്മയില്‍ നിന്നാകട്ടെ...................
No comments:
Post a Comment